‘മകള്‍ക്കൊപ്പം’ : സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് സമൂഹം പരിഷ്കൃതമാണോ എന്ന് നോക്കുന്നതിന്‍റെ അളവുകോല്‍ : പ്രതിപക്ഷ നേതാവ്

വിദ്യാഭ്യാസമുണ്ടെന്ന്   കരുതി സംസ്കാര സമ്പന്നർ ആവണമെന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്ത്രീധന പീഡനങ്ങൾക്ക് എതിരെ, മകൾക്കൊപ്പം എന്ന ക്യാമ്പയിനിന്‍റെ ഭാഗമായി കോഴിക്കോട് ദേവഗിരി കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

സ്ത്രീ പീഡനങ്ങളും, ആത്മഹത്യകളും ചർച്ച ചെയ്ത് തുടങ്ങിയ പ്രതിപക്ഷ നേതാവ് വിദ്യാർത്ഥികളിൽ നിന്ന് അവരുടെ കാഴ്ച്ചപ്പാടുകൾ കൂടുതൽ മനസ്സിലാക്കാനും കൂടെ ആണ് ശ്രമിച്ചത്.സമൂഹം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് സമൂഹം പരിഷ്കൃതമാണോ എന്ന് നോക്കുന്നതിന്റെ അളവുകോൽ,അങ്ങനെ എങ്കിൽ നമ്മുടെ സമൂഹം അപരിഷ്കൃതമാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

നിലയിലെ രാഷ്ട്രീയ പാർട്ടികൾ പിരിച്ചു വിട്ടു വിദ്യസമ്പന്നരെ മാത്രം ഉൾപ്പെടുത്തി പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ചർച്ചയിൽ ഉയർന്നു വന്നു. ഇതിന് പിന്നിലെ അരാഷ്ട്രീയ വാദത്തെ തുറന്നു കാട്ടിയ വിഡി സതീശൻ വിദ്യഭ്യാസം ഉള്ളത് കൊണ്ട് മാത്രം സാംസ്‌കാരിക സമ്പന്നർ ആവണമെന്നില്ലെന്ന് അഭിപ്രായപ്പെട്ടു.

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജിൽ വിദ്യാർത്ഥികളുമായി സംവദിച്ചത്.

Comments (0)
Add Comment