ബാർട്ടൺഹിൽ കൊലപാതക കേസിൽ മുഖ്യപ്രതി ജീവൻ പിടിയിൽ

webdesk
Thursday, March 28, 2019

ബാർട്ടൺഹിൽ കൊലപാതക കേസിൽ മുഖ്യപ്രതി ജീവൻ പിടിയിലായി. പൊലീസ് മുമ്പാകെ പ്രതി സ്വമേധയാ കീഴടങ്ങുകയായിരുന്നു. തമിഴ്‌നാടട്ടിൽ നിന്നാണ് ജീവൻ പിടിലായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ബാർട്ടൺഹിൽ കോളനിയിൽ താമസക്കാരനായ എസ്.പി.അനിലാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11.15-നായിരുന്നു സംഭവം. ബാർട്ടൺഹില്ലിൽനിന്നു കോളനിക്കുള്ളിലേക്കുള്ള വഴിയിൽ പാർക്കിന് സമീപമാണ് അനിൽ വെട്ടേറ്റ് കിടന്നത്. കൊലപാതകത്തിനുപിന്നിൽ ഗുണ്ടാപ്പകയാണെന്നാണ് നിഗമനം. ഓട്ടോഡ്രൈവറായ അനിൽ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് ജീവൻ വെട്ടിവീഴ്ത്തിയത്. പിന്നാലെ എത്തി വെട്ടുകയായിരുന്നെന്ന് പോലീസ് പറയുന്നു. ജീവന്റെ സഹോദരൻ രണ്ട് സുഹൃത്തുക്കൾ എന്നിവരെ പൊലീസ് ആദ്യം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.