നെഹ്റു സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല, നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല, കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല : കേന്ദ്ര സർക്കാരിനെതിരെ മഹുവ മൊയ്ത്ര

Wednesday, May 11, 2022

ന്യൂഡൽഹി:  ജവഹർലാൽ നെഹ്‌റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്  കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അവകാശവാദത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ലെന്നും സ്വന്തം ജനതയ്ക്ക് മേൽ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര പറഞ്ഞു. രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ്  സോളിസിറ്റർ ജനറൽ തുഷാർ മേത്ത നെഹ്‌റുവിന് ചെയ്യാനാകാത്ത കാര്യങ്ങളാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് അവകാശപ്പെട്ടത്.

‘ശരിയാണ് സർ, നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല. സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല. നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല. വിയോജിച്ചവരെ തുറുങ്കിലടച്ചിട്ടില്ല. പട്ടിക നീണ്ടതാണ്’ – മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.