കോർപ്പറേഷൻ സമരം; വീണ്ടും പോലീസ് കാടത്തം; മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ സംസാരശേഷി നഷ്ടപ്പെട്ടു

Jaihind Webdesk
Wednesday, November 16, 2022

തിരുവനന്തപുരം: കോർപ്പറേഷൻ സമരത്തിനിടെ വീണ്ടും പോലീസിന്‍റെ  കാടത്തം. സമരം ചെയ്യുകയായിരുന്ന മഹിളാ കോൺഗ്രസ് പ്രവർത്തക അസീന മുനീറിനെ പോലീസ് ജീപ്പിന്‍റെ  മുന്നിൽ പ്രതിഷേധിച്ചതിനു നിലത്തേക്ക് വലിച്ചിട്ടു. വീഴ്ചയുടെ ആഘാതത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ട് നേരിട്ടത്തോടെ അസീന മുനീറിനെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സമാധാനപരമായി പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് പോലീസ് അറസ്റ്റ് ചെയ്ത സമയത്ത് പോലീസ് വാഹനത്തിനു മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകയെയാണ് പോലീസ് നിലത്തേക്ക് വലിച്ചെറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തിൽ എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹി അസീന മുനീറിന് സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. തുടർന്നു ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സമരവുമായി ബന്ധപ്പെട്ടു വനിതാ പോലീസിന് പകരം പുരുഷ പോലീസ് ആണ് തങ്ങളെ നേരിട്ടതെന്നു രാജ്യസഭാ എം. പി ജെബി മേത്തർ പറഞ്ഞു.

വനിതാ പോലീസ് സൈഡിലോട്ട് മാറിയതും പുരുഷ പോലീസ്  കടന്നു വന്നു. ഒരു മര്യാദ പോലും പോലീസ് കാണിക്കുന്നില്ല. എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ഒരിക്കലും ഇത്തരത്തിൽ ഉള്ള നടപടി അംഗീകരിക്കാനാവില്ലെന്നും  വനിതാ പോലീസില്ലാതെ മഹിളകളുടെ ദേഹത്തു ശരിയല്ലെന്ന് ഞങ്ങൾ അവിടെ വെച്ച തന്നെ പറഞ്ഞുവെന്നും ജെബി മേത്തര്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ദേശിയ വനിതാ കമ്മീഷനും ആഭ്യന്തര വകുപ്പിനും പരാതി നൽകുമെന്നും അവര്‍ പറഞ്ഞു.

കോർപ്പറേഷനിലെ താൽക്കാലിക നിയമവുമായി ബന്ധപ്പെട്ട് ആര്യ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ ശക്തമായ സമരം തുടരാൻ തന്നെയാണ് കോൺഗ്രസിന്‍റെ  തീരുമാനം. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രക്ഷോഭം ശക്തമായതോടെ പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വനിതാ പോലീസിനെ പകരം പുരുഷ പോലീസിന് ഉപയോഗിച്ച് വലിയതോതിലുള്ള അതിക്രമമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധം നടത്തുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ ജലപീരങ്കി അടക്കം പ്രയോഗിക്കുന്ന സ്ഥിതിയുണ്ടായി.