നാടിന് മാതൃകയായി മഹിളാ കോൺഗ്രസ്; മാസ്ക് നിര്‍മ്മാണത്തിലേര്‍പ്പെട്ട് നൂറോളം പ്രവര്‍ത്തകര്‍| Video Story

കോഴിക്കോട്: നാടിന് മാതൃകയായി മഹിളാ കോൺഗ്രസിന്‍റെ  മാസ്ക് നിർമാണം. മാസ്കുകൾ നിർമിച്ചു ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രവർത്തകർ. നൂറുകണക്കിന് പ്രവർത്തകരാണ് നിർമാണം ഏറ്റെടുത്തു പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.

കോവിഡ് 19 പ്രതിരോധതിന്റെ കാലത്ത് സംസ്ഥാനം നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് മാസ്കുകളുടെ അഭാവം. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞു സംസ്ഥാന കോൺഗ്രസ് നേതൃത്വമാണ് മാസ്ക് നിർമാണം നടത്തണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. സ്വാന്തമായി തയ്യൽ അറിയാവുന്ന പ്രവർത്തകർ ലോക് ഡൌൺ കാലത്ത് വീട്ടിൽ നിന്ന് തന്നെ നിർമിച്ചു നൽകിയത് ആയിരക്കണക്കിന് മാസ്‌കുകളാണ്.

കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നായി നിര്‍മിച്ചെടുക്കുന്ന മാസ്ക് ജില്ല നേതൃത്വത്തിന്റെ നിർദേശത്താൽ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യും. ആശുപത്രികൾ, ബീച്ച്, പുതിയ സ്റ്റാൻഡ് തുടങ്ങി ആവശ്യക്കാർ ഉള്ള സ്ഥലങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാണ്.

https://www.youtube.com/watch?v=au3cdCrHrcQ

Comments (0)
Add Comment