മന്ത്രി മുഹമ്മദ് റിയാസിനെ നേർക്കുനേർ കരിങ്കൊടി കാട്ടി മഹിളാ കോണ്‍ഗ്രസ് നേതാവ്

Jaihind Webdesk
Sunday, June 26, 2022

 

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ ക്രിമിനലുകള്‍ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരിപാടിയിൽ കരിങ്കൊടി കാണിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ദീപ അനിൽ. മന്ത്രിയുടെ തൊട്ട് മുമ്പിലെത്തിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.

തുടർന്ന് സിപിഎം പ്രവർത്തകരും പുരുഷ പോലീസും ദീപയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ പോലീസ് ഇല്ലാതെയാണ് ദീപ അനിലിനെ കസ്റ്റഡിയിലെടുത്തത്. പ്രവർത്തകയെ ഓട്ടോ റിക്ഷയിലാണ് കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ ദീപയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.