മഹാരാഷ്ട്രയില്‍ പ്രകടന പത്രിക പുറത്തിറക്കി മഹാവികാസ് അഘാഡി ; സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപയും,സൗജന്യ ബസ് യാത്രയും

Jaihind Webdesk
Sunday, November 10, 2024

മുംബൈ : മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നേതൃതിത്തിലുള്ള മഹാ വികാസ് അഘാഡിയുടെ തിരഞ്ഞടുപ്പ് പ്രകടന പത്രിക പുറത്തിറക്കി അധികാരത്തിലേറിയാല്‍ അഞ്ച് ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് മുംബൈയില്‍ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. മഹാരാഷ്ട്രയുടെ സമഗ്ര വികസനമാണ് മഹാ വികാസ് അഘാഡി ലക്ഷ്യമിടുന്നത്. ബിജെപിയുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രയത്തിന് കനത്ത തിരിച്ചടി നല്‍കണമന്നും ഖാര്‍ഗെ ആവശ്യപെട്ടു. അധികാരത്തിലേറിയാല്‍ നടപ്പാക്കുന്ന വിവിധ കര്‍മ്മ പരിപാടികളും മഹാ വികാസ് അഘാഡിയുടെ പ്രകടനപത്രികയില്‍ പ്രഖ്യാച്ചിട്ടുണ്ട്.

മുംബൈയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവും എംപിയുമായ സുപ്രിയ സുലേ, ശിവ സേനാ നേതാവ് സഞ്ജയ് റൗത്ത് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. കാര്‍ഷിക മേഖല, ഗ്രാമീണ വികസനം, നഗരവികസനം, ആരോഗ്യം, സ്ത്രീകളുടെ ഉന്നമനം ഉള്‍പ്പെടെ ഇതില്‍പ്പെടുന്നു. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യംവെയ്ക്കുന്നതാണ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ അധികവും. പ്രതിമാസം 3000, ബസിലെ സൗജന്യയാത്ര എന്നിവയ്ക്ക് പുറമേ 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും മഹാവികാസ് അഘാഡി പ്രഖ്യാപിച്ചു.