ജനങ്ങൾ പിന്തുണച്ചു : മഹാരാഷ്ട്ര ബന്ദ് പരിപൂർണ്ണ വിജയം

Jaihind Webdesk
Tuesday, October 12, 2021

മുംബൈ : മഹാവികാസ് അഗാഡി സഖ്യം പ്രഖ്യാപിച്ച മഹാരാഷ്ടാ ബന്ദ്, കേന്ദ്ര സർക്കാറിന്‍റെ കർഷക വിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധമായി മാറിയതായും പൊതുജനങ്ങളുടെ വന്‍പിന്തുണ ലഭിച്ചതാണ് ബന്ദ് വിജയമായി മാറാൻ കാരണമായതെന്നും മഹാരാഷ്ട്ര കോൺഗ്രസ്സ സംസ്ഥാന ജനറൽ സെക്രട്ടറി ജോജോ തോമസ് .കർഷകരും സമൂഹത്തിലെ വിവിധ തുറകളിലുമുള്ള വിഭാഗങ്ങളും നല്ല പിന്തുണ നൽകിയത് ബന്ദിനെ പൂർണ്ണ വിജയമാക്കി മാറ്റി. ഇത് മുംബൈ നഗരത്തെ ഉള്‍പ്പെടേയുള്ള ജനജീവിതത്തെ ബാധിച്ചു.

കാര്‍ഷിക ചന്തകള്‍ ഉള്‍പ്പെടേയുള്ള കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടന്നു. പൊതുഗതാഗതവും തടസ്സപ്പെട്ടു. രാജ്ഭവനു മുന്നില്‍ മൗനമാചരിച്ച് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തിൽ സംസ്ഥാന പ്രസിഡൻറ്റ് നാനാ പട്ടോളെയുടെ നേതൃത്തിൽ സംസ്ഥാന മന്ത്രിമാരായ ബാലാ സാഹിബ് തോറാട്ട്, അശോക് ചവാൻ യശുമതി ഠാക്കൂർ അസലം ഷെയ്ക്ക്, സംസ്ഥാന ഭാരവാഹികളായ എം പി സി സി ജനറൽ സെക്രട്ടറിയും മലയാളിയുമായ ജോജോ തോമസ് അടക്കമുള്ള സംസ്ഥാന നേതാക്കൾ പങ്കെടുത്തു.