പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മഹാരാഷ്ട്ര പോലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഓഷിവാര പോലീസ്. കോടിയേരിയുടെ തലശേരി തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടില്‍ പൊലീസ് എത്തി നേരിട്ടാണ് നോട്ടീസ് കൈമാറിയത്. പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വീടുകളിലേക്കും തിരുവനന്തപുരത്തെ വീട്ടിലേക്കുമാണ് നോട്ടീസ് നല്‍കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലെ വിലാസമാണ് പരാതിക്കാരി നല്‍കിയിട്ടുള്ളത്.
എന്നാല്‍ ബിനോയ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നുമാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഒളിവിലാണെന്നും പറയപ്പെടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ മാസം 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടുവയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബീഹാർ സ്വദേശിനിയായ ബാർ ഡാൻസറുടെ പരാതി. മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലാണ് ബിനോയ് കോടിയേരിക്കെതിരെ പെണ്‍കുട്ടി പീഡന പരാതി നല്‍കിയിട്ടുളളത്. അന്വേഷണത്തിനായി ഇന്നലെ വൈകിട്ടാണ് മുംബൈയിൽ നിന്നുള്ള മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തിയത്. ഒഷിവാര പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐ വിനായക് യാദവ്, കോൺസ്റ്റബിൾ ദയാനന്ദ പവാർ എന്നിവരാണ് ബുധനാഴ്ച കണ്ണൂരിലെത്തിയിട്ടുള്ളത്. കണ്ണൂർ എസ്പി പ്രതീഷ് കുമാറുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചു. ഇതിനായി ന്യൂമാഹി പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ സംഘം എത്തിയിരുന്നു. ഇതിന് ശേഷമാണ് കോടിയേരിയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. കണ്ണൂരിലെ രണ്ട് വീടുകളിലേക്കും തിരുവനന്തപുരത്തെ വീട്ടിലേക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.
ബിനോയിയെ ചോദ്യംചെയ്യുന്നതിനായി നോട്ടീസ് അയച്ച് വിളിച്ചുവരുത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു കണ്ണൂരിലെ അന്വേഷണം. യുവതിക്കെതിരെ ബിനോയ് കണ്ണൂർ ഐ.ജിക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 12ന് ബിനോയി നൽകിയ പരാതിയിൽ താനുമായുള്ള അടുപ്പം മുതലെടുത്ത് ബീഹാർ സ്വദേശിനി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. അതിന് തെളിവായി കുഞ്ഞിന്റെ സംരക്ഷണത്തിന് അഞ്ചുകോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് യുവതി അയച്ച കത്തിന്റെ പകർപ്പും നൽകിയിരുന്നു.