പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മഹാരാഷ്ട്ര പോലീസിന്‍റെ നോട്ടീസ്; വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്

Jaihind Webdesk
Thursday, June 20, 2019

Binoy-TOI Report

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് മഹാരാഷ്ട്ര പോലീസിന്‍റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഓഷിവാര പോലീസ്. കോടിയേരിയുടെ തലശേരി തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടില്‍ പൊലീസ് എത്തി നേരിട്ടാണ് നോട്ടീസ് കൈമാറിയത്. പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകുവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വീടുകളിലേക്കും തിരുവനന്തപുരത്തെ വീട്ടിലേക്കുമാണ് നോട്ടീസ് നല്‍കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലെ വിലാസമാണ് പരാതിക്കാരി നല്‍കിയിട്ടുള്ളത്.

എന്നാല്‍ ബിനോയ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നുമാണ് റിപ്പോര്‍ട്ട്.  ഇയാള്‍ ഒളിവിലാണെന്നും പറയപ്പെടുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ ​മാ​സം 13നാ​ണ്​ മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ എ​ഫ്.ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ​ചെ​യ്​​ത​ത്. വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ട്ടു​വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ പി​താ​വ്​ ബി​നോ​യ്​ ആ​ണെ​ന്നു​മാ​ണ്​ മും​ബൈ​യി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ ബീഹാ​ർ സ്വദേശിനിയായ ബാർ ഡാൻസറുടെ പ​രാ​തി. മുംബൈ ഒ​ഷി​വാ​ര പോലീസ് സ്റ്റേഷനിലാണ് ബിനോയ് കോടിയേരിക്കെതിരെ പെണ്‍കുട്ടി പീഡന പരാതി നല്‍കിയിട്ടുളളത്. അന്വേഷണത്തിനായി ഇന്നലെ വൈകിട്ടാണ് മുംബൈയിൽ നിന്നുള്ള മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലെത്തിയത്. ഒ​ഷി​വാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ എ​സ്.​ഐ വി​നാ​യ​ക്​ യാ​ദ​വ്, കോ​ൺ​​സ്​​റ്റ​ബി​ൾ ദ​യാ​ന​ന്ദ പ​വാ​ർ എ​ന്നി​വ​രാ​ണ്​ ബു​ധ​നാ​ഴ്​​ച ക​ണ്ണൂ​രി​ലെ​ത്തി​യിട്ടുള്ള​ത്.  കണ്ണൂർ എസ്പി പ്രതീഷ് കുമാറുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ചു. ഇതിനായി ന്യൂമാഹി പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ സംഘം എത്തിയിരുന്നു. ഇതിന് ശേഷമാണ് കോടിയേരിയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. കണ്ണൂരിലെ രണ്ട് വീടുകളിലേക്കും തിരുവനന്തപുരത്തെ വീട്ടിലേക്കുമാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

​ബി​നോ​യി​യെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി നോ​ട്ടീ​സ് അ​യ​ച്ച്​ വി​ളി​ച്ചു​വ​രു​ത്തുന്നതിന് മു​ന്നോ​ടി​യാ​യിട്ടായിരുന്നു​ ക​ണ്ണൂ​രി​ലെ അ​ന്വേ​ഷ​ണം. യു​വ​തി​ക്കെ​തി​രെ ​ബി​നോ​യ്​ ക​ണ്ണൂ​ർ ഐ.​ജി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സംഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 12ന്​ ​ബി​നോ​യി ന​ൽ​കി​യ പ​രാ​തി​യി​ൽ താ​നു​മാ​യു​ള്ള അ​ടു​പ്പം മു​ത​ലെ​ടു​ത്ത്​ ബീ​ഹാ​ർ സ്വദേശിനി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ്​ ആ​രോ​പി​ക്കു​ന്ന​ത്. അ​തി​ന്​ തെ​ളി​വാ​യി കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്​ അ​ഞ്ചു​കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു​വ​തി ​ അ​യ​ച്ച ക​ത്തി​ന്‍റെ പ​ക​ർ​പ്പും ന​ൽ​കി​യി​രു​ന്നു.