മഹാരാഷ്ട്ര ഗവര്‍ണര്‍ ബി.ജെ.പി നിയോഗിച്ച വാടക കൊലയാളി: കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: ഒറ്റ രാത്രികൊണ്ട് ജനാധിപത്യ മര്യാദകളെ നിഷ്‌കരുണം ചവിട്ടിമെതിച്ച മഹാരാഷ്ട്ര ബി.ജെ.പിക്കും അജിത് പവാറിനുമെതിരെ കനത്ത ഭാഷയില്‍ മറുപടിയുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്നത്തെ ദിവസം ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേ വാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അജിത് പവാര്‍ അവസരവാദി രാഷ്ട്രിയം കളിച്ചു. അഴിമതിക്കാരനായ അജിത് പവാറിനെ ജയിലിലാക്കുമെന്ന് പറഞ്ഞ ബി.ജെ.പിയും ഫട്‌നാവിസും ഇപ്പോള്‍ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കിയിരിക്കുയാണ്. അവസരവാദിയായ അജിത് പവാറിനെ ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി കൂടെക്കൂട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനും ഫട്‌നാവിസിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച ഗവര്‍ണര്‍ക്കുമെതിരെ നിരവധി ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്? സര്‍ക്കാര്‍ രൂപീകരിക്കാന്‍ എപ്പോള്‍ അവകാശ വാദം ഉന്നനയിച്ചു?. എത്ര എം.എല്‍.എമാരുടെ പിന്തുണ ഉണ്ടാരുന്നു? ഗവര്‍ണര്‍ എങ്ങനെ ഈ പിന്തുണ കത്ത് പരോശോധിച്ചു? എപ്പോള്‍ സത്യപ്രതിജ്ഞ നടന്നു? ഒരു സ്വാകര്യ ന്യൂസ് ഏജന്‍സിമാത്രമാണ് ഉണ്ടായിരുന്നത്. രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ എപ്പോള്‍ ശുപാര്‍ശ നല്‍കി. ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത് ഹിറ്റ്മാന്‍ ആയിട്ടാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Comments (0)
Add Comment