കണ്ണൂരില്‍ പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്

Jaihind Webdesk
Wednesday, December 21, 2022

കണ്ണൂര്‍: പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്. കണ്ണൂർ, ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് ശിക്ഷാവിധി. 11 വയസുള്ള വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിലാണ് ഉത്തരവ്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 26 വർഷം തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. 2018 ലാണ് കേസിനസ്പദമായ സംഭവം നടന്നത്.