മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെ; ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു

Jaihind Webdesk
Wednesday, December 12, 2018

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും. ഗവര്‍ണറെ കാണാന്‍ ഇന്നലെ തന്നെ അനുമതി തേടിയിരുന്നെങ്കിലും ഇന്ന് കാണുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ബി.എസ്.പിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പായതോടെയാണ് ചൗഹാന്‍ രാജിസമര്‍പ്പിച്ചത്. രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും.  ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തുന്നത്.