സംസ്ഥാനത്ത് കൊവിഡ് 19 ആശങ്ക വിതയ്ക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി 10 കോടി രൂപ സംഭാവന നൽകും. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എ യൂസഫലി സഹായം പ്രഖ്യാപിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.