സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങളില്‍ തളരില്ല; മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, നന്മ നിറഞ്ഞ സഹായങ്ങള്‍ ഇനിയും തുടരും: എം.എ യൂസഫലി | Video

ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ ഒറ്റപ്പെടുത്തി ആക്രമിച്ചാലും താന്‍ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും സഹായങ്ങളും തുടരുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി പറഞ്ഞു. ഒരുപാട് പേര്‍ക്ക് ജോലിയും മറ്റും നല്‍കാന്‍ കഴിയുന്നതുപോലെതന്നെ ഇത്തരം പ്രവർത്തനങ്ങളും നന്മയുള്ളതാണെന്ന് തിരിച്ചറിയുന്ന ആളാണ് ഞാന്‍. ഇങ്ങനെ സമൂഹമാധ്യമങ്ങള്‍ വഴി ആക്രമിക്കുന്നതിലൂടെ താന്‍ തളരില്ലെന്നും അള്ളാഹു അതിനുള്ള കരുത്തും പിന്തുണയും നല്‍കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.

ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല എന്ന്  യൂസഫലി വ്യക്തമാക്കി. ഇപ്പോൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെ പറ്റി തനിക്ക് വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ വിഷയത്തിൽ നടത്തുന്നില്ലെന്നും യൂസഫലി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നും അദ്ദേഹം പ്രതികരിച്ചു. യു.എ.ഇയിലെ അജ്മാനില്‍ വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ സഹായം നല്‍കിയത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=qUKCSM9cB38

M.A Yusuf Ali
Comments (0)
Add Comment