
വീട്ടമ്മയ്ക്ക് അടുക്കളയില്‍ കയറി പാത്രം കഴുകുന്ന സഖാക്കള്‍. ഗൃഹ സന്ദര്‍ശനത്തിന്റെ ഭാഗമായി എം.എ.ബേബി വീട്ടമ്മയുടെ അടുക്കളയില്‍ കയറി പാത്രം കഴുകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ട്രോളുകളുടെ പെരുമഴയാണ്. 10 വര്‍ഷം ഭരിച്ച സിപിഎമ്മിന്റെ ഗതികേടാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിെല പരാജയത്തോടെ അടിതെറ്റി നില്‍ക്കുകയാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് ഗൃഹസമ്പര്‍ക്കം എന്ന പതിനെട്ടാം അടവുമായി പാര്‍ട്ടി രംഗത്തെത്തിയത്. വീട്ടുകാരോട് നയത്തില്‍ പെരുമാറണമെന്ന് തുടങ്ങി വീട്ടുകാര്‍ക്ക് ചില്ലറ സഹായങ്ങളും ചെയ്ത് നല്‍കണമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരുടെ നിര്‍ദേശം. വെള്ളം കോരുക, തുണി അലക്കുക, പശുവിനെ കുളിപ്പിക്കുക തുടങ്ങി പാത്രം കഴുകുന്നത് വരെ അതില്‍ ഉള്‍പ്പെടും. ഇപ്പോള്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് തന്നെ ഈ ജോലികള്‍ തുടങ്ങി വച്ചിട്ടുമുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ഗൃഹസമ്പര്‍ക്കത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ കയറി വീട്ടമ്മയ്ക്ക് പാത്രം കഴുകി നല്‍കിയത്. അതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നതോടെ ട്രോളുകളുടെ പെരുമഴയാണ് സൈബര്‍ ഇടങ്ങളില്‍ സഖാക്കള്‍ നേരിടുന്നത്.
സ്വര്‍ണക്കൊള്ളയില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ പുതിയ അടവുമായി രംഗത്തെത്തിയിട്ടും, ഇനിയും രക്ഷയില്ല എന്ന് തെളിയിക്കുന്നതാണ് എം എ ബേബിയുടെ പാത്രം കഴുകലിലൂടെ പാര്‍ട്ടിയും സര്‍ക്കാരും നേരിടേണ്ടി വരിക. സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പാത്രം കഴുകല്‍ രാഷ്ട്രീയത്തിലൂടെ ഉണ്ടാകുന്നത്. പ്രസംഗം കൊണ്ട് നേതാവാകാം, പക്ഷേ പ്രവൃത്തി കൊണ്ട് മാത്രമേ ജനനായകനാകാന്‍ കഴിയൂവെന്ന് പറഞ്ഞ് സഖാക്കള്‍ ഇതിനെ പുകഴ്ത്തുമ്പോള്‍ 10 വര്‍ഷം തുടര്‍ച്ചയായി കേരളം ഭരിച്ച സര്‍ക്കാരിന്റെ അവസ്ഥയണിതെന്നാണ് ചിലര്‍ പറയുന്നത്. ബംഗാളിലെ സഖാക്കള്‍ കേരളത്തില്‍ പൊറോട്ട അടിക്കാന്‍ നില്‍ക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിനു മുമ്പ് അതിനൊരു പരിശീലനവുമായി കണ്ടാല്‍ മതിയെന്നും ചിലര്‍ പറയുന്നു. ടോളന്മാര്‍ ട്രോളുന്നുണ്ടെങ്കില്‍ നാണം ലവലേശം ഇല്ലാതെയാണ് അടുക്കള പണി മുതല്‍ എന്തും ചെയ്യാന്‍ സന്നദ്ധമായി സഖാക്കള്‍ മുന്നോട്ട് പോകുന്നത്.