ചക്രസ്തംഭന സമരത്തിന് ഐക്യദാർഢ്യം : എം വിൻസന്‍റ് എംഎൽഎ സഭയിലെത്തിയത് സൈക്കിളിൽ

Monday, November 8, 2021

തിരുവനന്തപുരം : ഇന്ധന നികുതി ഇളവ് ചെയ്യണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച് എം വിൻസന്‍റ് എംഎൽഎ ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലാണ് നിയമസഭയിലെത്തിയത്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmvincentinc%2Fposts%2F1051355285437245&show_text=true&width=500

ഇന്ധന നികുതി കുറച്ച് പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ ഇളവ് വരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടാണ് കെ പി സി സി ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെ ചക്രസ്തംഭന സമരത്തിന് ആഹ്വാനം നൽകിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. ‌തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതൽ രാജ്ഭവൻ വരെയുള്ള സമരത്തിന് സുധാകരൻ നേതൃത്വം നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.