ശി​​​വ​​​ശ​​​ങ്ക​​​റി​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും ; കോ​​​ട​​​തി​​​യി​​ല്‍ ഹാ​​ജ​​രാ​​ക്കും

Jaihind News Bureau
Thursday, November 12, 2020

 

കൊച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത്​​ കേസുമായി ബ​​ന്ധ​​പ്പെ​​ട്ട കള്ള​​പ്പ​​ണ​​ ഇടപാടിൽ എന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് അ​​റ​​സ്റ്റ് ചെ​​യ്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​ ​​ശി​​​വ​​​ശ​​​ങ്ക​​​റി​​ന്‍റെ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. 3 ത​​വ​​ണ​​യാ​​യി 14 ദി​​വ​​സ​​മാ​​ണ് ശി​​​വ​​​ശ​​​ങ്ക​​ര്‍ ഇ​​.ഡി​​യു​​ടെ ക​​സ്റ്റ​​ഡി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ശിവശങ്കറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ഒരു ദിവസത്തെ ക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന ഇ.ഡി യുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇന്നലെ വീണ്ടും കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തു.

എം. ശിവശങ്കറിനെ ഇന്ന് രാവിലെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​ല്‍ ഹാ​​ജ​​രാ​​ക്കും. ശി​​വ​​ശ​​ങ്ക​​ര്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലും ഇന്ന് വി​​​ധി​​യു​​ണ്ടാ​​കും. അ​​തേ​​സ​​മ​​യം ശി​​​വ​​​ശ​​​ങ്കറിനെ  ക​​​സ്റ്റ​​​ഡി​​യി​​ല്‍ ല​​ഭി​​ക്കാ​​ന്‍ ക​​​സ്റ്റം​​​സും അപേക്ഷ നല്‍കിയേക്കും. ജാ​​​മ്യം നി​​ഷേ​​​ധി​​​ക്കു​​​ക​​​യും കസ്റ്റംസിന്‍റെ ക​​​സ്റ്റ​​​ഡി​​യി​​ല്‍ വി​​ടാ​​തിരിക്കുകയും ചെയ്താൽ ശി​​​വ​​​ശ​​​ങ്ക​​​റിന് ജ​​​യി​​​ലി​​​ലേ​​​ക്കു പോ​​​കേ​​​ണ്ടി​​​വ​​​രും.