എം. ഷാജർ യുവജനകമ്മീഷന്‍ ചെയർമാന്‍ സ്ഥാനം രാജിവെക്കണം; ഇന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ച്

Jaihind Webdesk
Monday, July 1, 2024

തിരുവനന്തപുരം: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്‍റെ വെളിപ്പെടുത്തലിലൂടെ സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധത്തിൽ പ്രതിക്കൂട്ടിലായ യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. ആരോപണ വിധേയനായ എം. ഷാജർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് തിരുവനന്തപുരത്തെ യുവജന കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം. ഷാജറിനെതിരെ ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുമാണ് മനു തോമസ് നടത്തിയത്.