കേരളത്തില്‍ ഇടതുപക്ഷം ദുര്‍ബലമായെന്ന് എം മുകുന്ദന്‍; മൂലധനവ്യവസ്ഥിതിയുടെ ഭാഗമായെന്നും വിമര്‍ശനം

Jaihind Webdesk
Tuesday, December 19, 2023


ഇടതുപക്ഷം മൂലധന വ്യവസ്ഥതിയുടെ ഭാഗമായെന്നും ഇതിനാല്‍ തന്നെ കേരളത്തില്‍ ഇടതുപക്ഷം ദുര്‍ബലമായെന്നും സാഹിത്യക്കാരന്‍ എം മുകുന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷമാണെന്ന് പറയുമ്പോഴും മൂലധന വ്യവസ്ഥിതിയുടെ സ്വഭാവമാണ് നമ്മള്‍ പിന്തുടരുന്നതെന്ന് അദ്ദഹം പറഞ്ഞു. മൂലധന സ്വഭാവം സ്വാംശീകരിച്ചതിലൂടെ ഇടതുപക്ഷം ദുര്‍ബലമായി. ഇപ്പോള്‍ ഇടത് – വലത് പക്ഷങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പോലും അറിയാത്ത അവസ്ഥയാണുള്ളത്. മൂലധന വ്യവസ്ഥിതിയുടെ ഭാഗമായ മത്സരം, ഉപഭോഗവത്കരണം എന്നിവ ഇടത് പക്ഷത്തിന്റെ സ്വഭാവത്തിന് എതിരാണെന്നും എം.മുകുന്ദന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിദ്യാര്‍ത്ഥികളുടെ കോണ്‍വോക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.