അധികാരത്തിലിരിക്കുന്നവർ സിംഹാസനത്തിന്‍റെ രുചി അറിഞ്ഞവർ; സിംഹാസനം ഒഴിയൂ, ജനം പിന്നാലെയുണ്ട്; വിമർശനവുമായി എം. മുകുന്ദനും

Jaihind Webdesk
Sunday, January 14, 2024

 

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായർക്ക് പിന്നാലെ സാഹിത്യോത്സവ വേദിയില്‍ രാഷ്ട്രീയ വിമർശനവുമായി എഴുത്തുകാരൻ എം. മുകുന്ദനും. ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്ന് എം. മുകുന്ദന്‍ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിന്‍റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് ജനങ്ങള്‍ പിന്നാലെയുണ്ട്, സിംഹാസനം ഒഴിയൂ എന്നാണെന്നും അദ്ദേഹം പറഞ്ഞു. എംടി ഇതേ വേദിയില്‍ ഉയർത്തിയ രാഷ്ട്രീയ ആരോപണത്തിന്‍റെ അലയൊലികള്‍ സജീവമായിരിക്കെയാണ് എം. മുകുന്ദനും വിമർശനവുമായി രംഗത്തെത്തിയത്.