കലാകാരന്മാരെ നിറത്തിന്‍റെ പേരില്‍ ചാപ്പകുത്തരുത്; അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് എം.എം. ഹസന്‍

തിരുവനന്തപുരം: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും  കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനതിരെ  കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തിനെതിരെ കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍. കലാകാരന്മാരെ നിറത്തിന്‍റെ പേരില്‍ ചാപ്പകുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. കലാകാരന്മാരെ നിറത്തിന്‍റെ പേരില്‍ ചാപ്പകുത്തുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന്‍റെ അന്തസിനു നിരക്കുന്നതല്ല. അടിയന്തരമായി അവ പിന്‍വലിക്കണം. വംശീയവും ജാതിയവുമായ വിവേചനങ്ങളൊക്കെ കേരളം എന്നേ കുഴിച്ചുമൂടിയതാണ്. അവയെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു നീക്കത്തോടും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment