അരൂരില്‍ ബി.ജെ.പി വോട്ടുകള്‍ വാങ്ങാന്‍ സി.പി.എമ്മിന്‍റെ കണ്ണൂര്‍ ലോബി സജീവം; RSS നേതാക്കളുടെ വീട്ടില്‍ പി ജയരാജനും തോമസ് ഐസക്കും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കയറിയിറങ്ങുന്നുവെന്ന് എം.ലിജു

അരൂരിലെ ബിജെപി നേതാക്കളുടെ വീടുകളിൽ പി ജയരാജനും തോമസ് ഐസക്കും അടക്കം സിപിഎം നേതാക്കൾ കയറി ഇറങ്ങുകയാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു. ബിജെപി വോട്ടുകൾ വാങ്ങാൻ കണ്ണൂർ ലോബി സജീവമാണെന്നും സിപിഎം-ആർഎസ്എസ് ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലിജു പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി വോട്ടുകള്‍ വാങ്ങാന്‍ സി.പി.എമ്മിന്‍റെ കണ്ണൂര്‍ ലോബി അരൂരില്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബി.ജെ.പി നേതാക്കളുടെ വീടുകളില്‍ കയറിയിറങ്ങുകയാണ്. സി.പി.എം-ബി.ജെ.പി ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ലിജു പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരെയുള്ള പൂതന പരാമർശത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻചിറ്റ് നൽകി ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാന സർക്കാരിന്‍റെ സമ്മർദ്ദത്തെതുടർന്നാണ് മന്ത്രി ജി സുധാകരന് അനുകൂലമായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജു ആരോപിച്ചു. മന്ത്രി ജി സുധാകരന്‍റെ പരാമർശം ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ലെന്ന റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറിയിരുന്നു

ഇതോടൊപ്പം തന്നെ ഷാനിമോള്‍ ഉസ്മാനെതിരായ ”പൂതന” പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായെന്നും ലിജു ആരോപിച്ചു. സ്വതന്ത്ര നീരീക്ഷകരെവച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment