എം.ജി. യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും കെ.എസ്.യു തരംഗം. ജില്ലയിലെ പ്രധാന കോളേജുകളിലുള്‍പ്പെടെ ആറ് ക്യാമ്പസുകളില്‍ കെ.എസ്.യു വിജയം നേടി.
പാലാ സെന്റ് തോമസ് കോളേജ്, കോട്ടയം ബസേലിയസ് കോളേജ്, കുറവിലങ്ങാട് ദേവമാതാ കോളേജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ലോ കോളേജ്, പുലരിക്കുന്ന് സ്റ്റാഴ്‌സ് കോളേജ് എന്നിവിടങ്ങളിലാണ് കെ.എസ്.യു വിജയക്കൊടി നാട്ടിയത്. കൂടാതെ, മത്സരിച്ച മറ്റ് ക്യാമ്പസുകളിലും കെ.എസ്.യു മികച്ച മുന്നേറ്റം നടത്തി.