പത്തനംതിട്ട ഡിസിസി പ്രസിഡന്റ് എം ജി കണ്ണന്റെ വിയോഗത്തില്‍ മൂതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അനുശോചിച്ചു. വ്യക്തിപരമായി വലിയ അടുപ്പമില്ലെന്നും പക്ഷേ മനസ്സിലൊരു കൊച്ചനുജന്റെ സ്ഥാനം കണ്ണനുണ്ടായിരുന്നുവെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പത്തനംതിട്ട ജില്ലയില്‍ യൂത്ത്‌കോണ്‍ഗ്രസില്‍ സമരാഗ്നി കൊളുത്തിയ ധീരനായ യുവനേതാവായി കണ്ണന്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു പഴയ യൂത്ത് കോണ്‍ഗ്രസുകാരന്‍ എന്നനിലയില്‍ അഭിമാനത്തോടെ നോക്കി കണ്ടിരുന്നുവെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പന്തളം സുധാകരന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പ്രിയപ്പെട്ട എം ജി കണ്ണന് കണ്ണീര്‍പ്രണാമം
വ്യക്തി പരമായി വലിയ അടുപ്പമില്ല, പക്ഷെ മനസ്സിലൊരു കൊച്ചനുജന്റെ സ്ഥാനം കണ്ണനുഉണ്ടായിരുന്നു.
പത്തനംതിട്ട ജില്ലയില്‍ യൂത്ത്‌കോണ്‍ഗ്രസില്‍ സമരാഗ്നി കൊളുത്തിയ ധീരനായ യുവനേതാവായി കണ്ണന്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു പഴയ യൂത്ത് കോണ്‍ഗ്രസ്‌കാരന്‍ എന്നനിലയില്‍ അഭിമാനത്തോടെ നോക്കി കണ്ടിരുന്നു.
ഉടയാത്ത വെള്ളകുപ്പായത്തിനുള്ളിലെ കാലികീശയും കാലിവയറും മറച്ചുവെച്ചു പൊതുരംഗത്തു സജീവമായി രാപകല്‍ പറന്നു നടക്കുന്ന
പൊതുപ്രവര്‍ത്തകര്‍ക്കു നൊമ്പരമായി കണ്ണന്‍ ഇനി ഓര്‍മയാകുന്നു. ..
നീറിപിടയുന്ന മനസ്സോടെ ജീവിതം നേരിടാന്‍ അകാലത്തില്‍ വിധിക്കപെട്ട കണ്ണന്റെ കുടുംബത്തിന് ഇനി ശക്തി പകരേണ്ടത് നമ്മളാണ്.
ബാഷ്പാഞ്ജലി