
ദുബായ്: കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അല്‍ തയ്യിബ് ഇന്റര്‍നാഷണലില്‍ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) ദുബായില്‍ നിര്യാതനായി. തിങ്കളാഴ്ച രാവിലെ മുഹൈസിന ലുലു വില്ലേജിലെ താമസ സ്ഥലത്ത് നിന്ന് , ഓഫീസിലേക്ക് പോകാന്‍ കമ്പനി വാഹനം കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍, ഖിസൈസ് അല്‍ നഹ്ദയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
26 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന ജോജോ എം.ജി സര്‍വകലാശാലയുടെയും ബി.എസ്.എഫിന്റെയും, കെ.ടി.സി.യുടെയും വോളിബോള്‍ താരവുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളിയില്‍. രാമപുരം പുത്തന്‍ പുരക്കല്‍ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നടുവറ്റം തക്കുറ്റിമ്യാലില്‍ ജെയിന്. മക്കള്‍: ക്രിസിന് മരിയ (ആസ്ട്രേലിയ), കാതറിന് മരിയ, ക്രിസ്റ്റോ ജേക്കബ്.