ഐപിഎല്ലില്‍ നിര്‍ണായക പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തോല്‍വി. ഇതോടെ റിഷഭ് പന്തും സംഘവും പ്ലേ ഓഫ് കാണാതെ പുറത്തായി. സണ്‍റൈസേഴസ് ഹൈദരബാദിനോട് ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ലഖ്‌നൗ ഉയര്‍ത്തയ 206 റണ്‍സ് വിജയലക്ഷ്യം ഹൈദരബാദ് 18.2 ഓവറില്‍ മറികടക്കുകയായിരുന്നു.
ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം 61(38), മിച്ചല്‍ മാര്‍ഷ് 65(39), നിക്കോളാസ് പൂരാന്‍ 45(26) എന്നിവരുടെ മികവിലാണ് ലഖ്‌നൗ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നായകന്‍ റിഷങ് പന്ത് ഈ മത്സരത്തിലും മങ്ങി. ഏഴ് റണ്‍സെടുത്ത താരത്തെ ശ്രീലങ്കന്‍ താരം ഇഷാന്‍ മലിംഗ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. 20 പന്തുകളില്‍ നിന്ന് ആറ് സിക്സറുകളും നാല് ബൗണ്ടറിയും സഹിതം 59 റണ്‍സാണ് ഇടങ്കയ്യന്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 35(28), ഹെയ്ന്റിച്ച് ക്ലാസന്‍ 47(28), പരിക്കേറ്റ് മടങ്ങിയ കാമിന്ദു മെന്‍ഡിസ് 32(21) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങള്‍ ഹൈദരാബാദിന് അനായാസ ജയമൊരുക്കുകയായിരുന്നു. അനികേത് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ അഞ്ച് റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.
ലഖ്‌നൗ പുറത്തായതോടെ പ്ലേ ഓഫിലേക്കുള്ള നാലാം സ്ഥാനത്തിനു വേണ്ടിയള്ള പോരാട്ടം മുംബൈയും ഡല്‍ഹിയും തമ്മിലായി. നാളെ നടക്കുന്ന മുംബൈ-ഡല്‍ഹി പോരാട്ടത്തിലെ വിജയികള്‍ പ്ലേ ഓഫിലേക്ക് മുന്നേറും. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്‌സ് തുടങ്ങിയവരാണ് പ്ലേ ഒഫ് സ്ഥാനമുറപ്പിച്ച മറ്റ് ടീമുകള്‍.