പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 25.50 രൂപ

Jaihind Webdesk
Wednesday, September 1, 2021

Gas-Cylinder

 

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്  25.50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 74 രൂപ 50 കൂട്ടി. പുതിയ നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പുതിയ നിരക്ക് അനുസരിച്ച് ഗാർഹിക സിലിണ്ടറിന് 891.50 രൂപയായി ഉയരും. 15 ദിവസത്തിനുള്ളില്‍ 50 രൂപയാണ്‌ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. മുമ്പുള്ള രണ്ട് മാസങ്ങളിലും വില കൂട്ടിയിരുന്നു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില 73.50 രൂപ  വര്‍ധിപ്പിച്ചു. ഇതോടെ സിലിണ്ടറിന് 1692.50 രൂപ നല്‍കേണ്ടിവരും.