പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 15 രൂപയുടെ വർധന

Jaihind Webdesk
Thursday, February 1, 2024

 

കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന്‍റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 15 രൂയാണ് കൂട്ടിയിരിക്കുന്നത്.  1781 രൂപ 50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. നവംബറിൽ വാണിജ്യാവശ്യത്തിനുള്ള ​ഗ്യാസ് സിലിണ്ടറിന്‍റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുമ്പ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ കൂട്ടിയിരുന്നത്.