കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 15 രൂയാണ് കൂട്ടിയിരിക്കുന്നത്. 1781 രൂപ 50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. നവംബറിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുമ്പ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ കൂട്ടിയിരുന്നത്.