പാചകവാതക വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് 106 രൂപയുടെ വർധന

Jaihind Webdesk
Tuesday, March 1, 2022

Gas-Cylinder

 

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്‍റെ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. സിലിണ്ടറിന് 106.50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.

5 കിലോയുടെ വാണിജ്യ സിലിണ്ടറിന് 27 രൂപയും 19 കിലോയുടേതിന് 106 രൂപയുമാണ് കൂട്ടിയത്.  5 കിലോയുടെ സിലിണ്ടറിന് 569 രൂപയും 19 കിലോയുടേതിന് 2012 രൂപയുമാണ് ഡല്‍ഹിയിലെ ഇന്നത്തെ വില.

കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 2,089 രൂപയായി. മുംബൈയിൽ 1,962 രൂപയാണ് സിലിണ്ടര്‍ വില. ചെന്നൈയിൽ 105 രൂപ വർധിച്ച് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില 2,185.5 രൂപയായി.