പാചകവാതക വില വീണ്ടും കൂട്ടി ; പുതുക്കിയ വില നിലവില്‍ വന്നു ; ഇരുട്ടടി

Jaihind News Bureau
Thursday, February 25, 2021

Gas-Cylinder

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ  കൂടി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു. ഇതോടെ കൊച്ചിയില്‍ ഗാർഹിക ഉപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വില 801 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ 80 രൂപയിലധികമാണ് വില വര്‍ധിച്ചത്.