പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു

Jaihind News Bureau
Wednesday, December 2, 2020

Gas-Cylinder

 

തിരുവനന്തപുരം: പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയായി. വാണിജ്യ സിലിണ്ടറിന് 55 രൂപ വര്‍ധിപ്പിച്ചു. 1293 രൂപയാണ് പുതിയ വില. അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വർധിപ്പിക്കുന്നത്.