ഇരുട്ടടിയായി പാചകവാതക വില വർധന; ഗാർഹികാവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ കൂട്ടി

Jaihind Webdesk
Wednesday, July 6, 2022

Gas-Cylinder

 

രാജ്യത്ത് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധനവ്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്‍റെ വില 1050 രൂപയായി.

കഴിഞ്ഞ മാസം രണ്ട് തവണയാണ് പാചകവാതക വില കൂട്ടിയത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.