തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപയുടെ ലോഫ്ലോര്‍ ബസുകള്‍ : നഷ്ടം പൊതുജനത്തിന് മാത്രം

Jaihind Webdesk
Wednesday, December 1, 2021


കൊച്ചി : സംസ്ഥാനത്ത് തുരുമ്പെടുത്ത് നശിക്കുന്നത് കോടിക്കണക്കിന് രൂപ ചിലവഴിച്ച് വാങ്ങിയ ലോ ഫ്ലോർ എസി ബസുകള്‍. കൊച്ചി തേവരയിലെ കെയുആർടിസി യാർഡിലാണ് കോടികൾ വിലമതിക്കുന്ന ബസുകള്‍ കെടുകാര്യസ്തത്ഥ മൂലം ഉപയോഗ ശൂന്യമാകുന്നത്. ‘ജനറം പദ്ധതി’യിൽ നൽകിയ 50 ബസുകളുൾപ്പെടെയാണ് അകവും പുറവും ഒരുപോലെ നശിച്ച് തുരുമ്പ് കൂടുകളായി മാറുന്നത്.

അടുത്തകാലം വരെ ഓടിക്കൊണ്ടിരുന്ന ബസുകളും തുരുമ്പെടുക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ബസുകളുടെ അറ്റകുറ്റപണി പൂർത്തിയാക്കാൻ ചെലവ് കൂടുതലാണെന്നും സ്പയർ പാർട്സ് കിട്ടാനില്ലെന്നുമുള്ള ന്യായീകരണമാണ് കെയുആർടിസിക്കുള്ളത്.

അതേസമയം, സർക്കാർ മേൽനോട്ടത്തിൽ നടക്കുന്ന ‘നശീകരണ പ്രവൃത്തി’യെ സംശയത്തോടെയാണ് യൂണിയനുകൾ കാണുന്നത്. തേവര ഡിപ്പോ പൂട്ടാൻ പോവുകയാണെന്ന അഭ്യൂഹങ്ങളുമുണ്ട്‌.