അടൂർ ബൈപാസില്‍ കെഎസ്ആർടിസി ബസ് അപകടത്തില്‍പ്പെട്ടു; മഴയത്ത് തെന്നിമാറി, പോസ്റ്റ് ഇടിച്ചുതകർത്തു

Sunday, July 28, 2024

 

പത്തനംതിട്ട: അടൂർ ബൈപാസിൽ കെഎസ്ആർടിസി ലോഫ്ലോർ ബസ് അപകടത്തിൽപ്പെട്ടു. മഴയത്ത് വളവിൽ വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണം. ജീവനക്കാർ ഉൾപ്പെടെ 15 ഓളം പേർ ബസിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കുകളില്ല. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. വളവിൽ റോഡിൽ നിന്നും തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം.