തിരുവനന്തപുരം: വീണ്ടും പ്രണയപ്പക . വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് കഴുത്ത് അറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സ്വദേശിനി സംഗീത (17) ആണ് മരിച്ചത്. സംഭവത്തില്‍ ആണ്‍സുഹൃത്ത് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പോലീസ് പിടികൂടി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സംഗീത. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ഏതാനും നാളുകളായി പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു ഗോപു. ഇതിനിടെ പെണ്‍കുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ സംഗീതയെ നേരിട്ട് കാണണെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു. ഇത് പ്രകാരം പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ അഖിലെന്ന പേരില്‍ എത്തിയിരിക്കുന്നത് ഗോപുവാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ രക്ഷപ്പോടാന്‍ ശ്രമിച്ച സംഗാതയെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.