വളാഞ്ചേരി പീഡനക്കേസ് പ്രതി ഷംസുദ്ദീൻ നടക്കാവിലിനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ്

വളാഞ്ചേരി പീഡനക്കേസ് പ്രതി ഷംസുദ്ദീൻ നടക്കാവിലിനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ്. മലപ്പുറം പോലീസാണ് ഇയാളെ തെരയുന്നത്.  മന്ത്രി കെടി ജലീലീന്‍റെ അടുത്ത സുഹൃത്തും വളാഞ്ചേരി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലറാണ് ഷംസുദ്ദീൻ.

വളാഞ്ചേരി പീഢനക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വളാഞ്ചേരി നഗരസഭയിലെ എൽ ഡി എഫ് കൗൺസിലർ ഷംസുദിനെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ്. സംഭവത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസും-മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്.

വളാഞ്ചേരിയിൽ 16 കാരിയെ പീഢിപ്പിച്ച കേസിലെ പ്രതിയും, വളാഞ്ചേരി നഗരസഭയിലെ എൽ ഡി എഫ് കൗൺസിലറുമായ ഷംസുദിൻ നടക്കാവിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സംഭവം വിവാദമായതോടെ പ്രതി വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവച്ചത്. വിമാനത്താവളങ്ങൾക്ക് പോലീസ് വിവരം കൈമാറിയിട്ടുണ്ട്. പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച്, പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. ചൈൽഡ് ലൈൻ അധികൃതർ ഇടപെട്ട് കളക്ടർക്കും എസ്പിക്കും മുൻപിൽ വിഷയം എത്തിച്ചതോടെ പൊക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. തിരൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതി ഷംസുദ്ദീന്റെ അടുത്ത സുഹൃത്താണ് മന്ത്രി കെ ടി ജലീലെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. കേസിൽ ജലീലിന്റെ പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസും, മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment