പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ ലോങ്ങ്മാര്‍ച്ച് നാളെ

Jaihind News Bureau
Saturday, January 4, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ 82 കി.മീറ്റര്‍ ദൂരം നടത്തുന്ന ലോങ്ങ്മാര്‍ച്ച് നാളെ പട്ടാമ്പിയില്‍ നിന്നാരംഭിക്കും. രാവിലെ 8.30-ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ ജാഥയുടെ ഉത്ഘാടനം നിര്‍വ്വഹിക്കും.

വല്ലപ്പുഴ, നെല്ലായ, ചെര്‍പുളശേരി, കരിമ്പുഴ, മണ്ണാര്‍ക്കാട്, ചിറക്കല്‍പടി, തച്ചമ്പാറ, കല്ലടിക്കോട്, മുണ്ടൂർ, പുതുപരിയാരം വഴി ജനുവരി ഒമ്പതിന് പാലക്കാട് സമാപിക്കും. ജാഥാ പൊതുയോഗങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളിലുളളവര്‍ പങ്കെടുക്കും.