സ്വകാര്യബസുകള്‍ക്ക് ദീർഘദൂര സർവീസ്; കെഎസ്ആർടിസി സുപ്രീം കോടതിയില്‍

Friday, April 21, 2023

 

ന്യൂഡല്‍ഹി: സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസിന് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകാൻ ഹൈക്കോടതി അനുമതി നൽകിയതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് വൻ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയുടെ അവകാശം ഇല്ലാതാക്കുന്നുവെന്നാണ് വാദം. സ്വകാര്യ ബസുകൾ നിയമം ലംഘിച്ചതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആർടിസി ഹർജിയിൽ പറയുന്നു.