തിരുവനന്തപുരം: കേരളം കാത്തിരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് തിരശ്ശീല വീഴുമ്പോള്‍ യുഡിഎഫിന് കേരളത്തില്‍ ഉജ്ജ്വല വിജയമാണ് ലഭിച്ചത്. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 18 സീറ്റുകളാണ് യുഡിഎഫ് നേടിയത്. അതേസമയം മൂന്ന് പുതുമുഖ എംപിമാരെയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. വടകരയില്‍ നിന്നും ഷാഫി പറമ്പിൽ, തൃശൂരില്‍ നിന്നും സുരേഷ് ഗോപി, ആലത്തൂരില്‍ നിന്നും കെ. രാധാകൃഷ്ണൻ എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻ.കെ. പ്രേമചന്ദ്രൻ (കൊല്ലം), ആന്‍റോ ആന്‍റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാല്‍ ( ആലപ്പുഴ), ഫ്രാന്‍സിസ് ജോർജ് ( കോട്ടയം), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബഹനാൻ (ചാലക്കുടി), സുരേഷ് ഗോപി ( തൃശൂർ), കെ. രാധാകൃഷ്ണന്‍ ( ആലത്തൂർ), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ഇ.ടി. മുഹമ്മദ് ബഷീർ (മലപ്പുറം), എം.പി. അബ്ദുൽ സമദ് സമദാനി (പൊന്നാനി), എം.കെ. രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), ഷാഫി പറമ്പില്‍ ( വടകര), കെ. സുധാകരൻ (കണ്ണൂർ), രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നിവരാണ് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ.