സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നുണ്ട്, കോണ്‍ഗ്രസ് അതിനെ മറികടക്കും; ഇന്ത്യ മുന്നണിക്ക് സാധ്യത വർധിക്കുകയാണെന്ന് കെ. സുധാകരന്‍

Jaihind Webdesk
Friday, March 29, 2024

 

മലപ്പുറം: സാമ്പത്തിക പ്രതിസന്ധി സ്ഥാനാർത്ഥികളെ ബാധിക്കുന്നുണ്ടെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. എന്നാൽ കോൺഗ്രസ് അതിനെ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയന് എതിരെയുള്ള ഇഡി കേസ് യുഡിഎഫിന് ഗുണം ചെയ്യും. എന്നാൽ ഇഡി കേസിൽ പിണറായി വിജയൻ ജയിലിൽ പോകേണ്ട പല അവസരങ്ങളും മുമ്പ് ഉണ്ടായിരുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് സാധ്യത വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി സ്ഥാനാർത്ഥികളെ ബാധിക്കുന്നുണ്ട്,  അത് മറികടക്കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

നാമനിർദ്ദേശ പത്രിക നൽകുന്നതിന് മുന്നോടിയായി പാണക്കാട് എത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി കെ. സുധാകരൻ കൂടിക്കാഴ്ച നടത്തി. ലീഗും കോൺഗ്രസും കൂടി ചേരുമ്പോഴാണ് ഐക്യജനാധിപത്യ മുന്നണി ശക്തമാകുന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, ആലിപ്പറ്റ ജമീല, പി.ടി. അജയ്മോഹൻ എന്നിവരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.