രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; മല്ലികാർജുന്‍ ഖാർഗെ നാളെ വയനാട്ടില്‍

Jaihind Webdesk
Monday, April 22, 2024

 

കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ വയനാട്ടിലെത്തും. വൈകിട്ട് നാല് മണിക്ക് സുല്‍ത്താന്‍ ബത്തേരി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഖാർഗെ സംസാരിക്കും. പരിപാടിയില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.