ലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട പോളിംഗ് അവസാനിച്ചു

Jaihind Webdesk
Monday, May 13, 2024

 

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട പോളിംഗ് അവസാനിച്ചു. 62.31 ശതമാനം പോളിംഗാണ് അഞ്ച് മണിവരെ രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിൽ  ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പോളിംഗ്  രേഖപ്പെടുത്തിയത് ഭുവനഗിരിയിലാണ് (72.34%).

ഹൈദരാബാദിൽ പോളിംഗ് അഞ്ച് മണി വരെ 40 ശതമാനം പോലും കടന്നില്ല (39.17%). മഹാരാഷ്ട്രയിൽ അഞ്ച് മണി വരെ 52.49% പോളിംഗാണ് രേഖപ്പെടുത്തിയത്. നന്ദുർബറില്‍  60.60% പോളിംഗ് രേഖപ്പെടുത്തി. പൂനെ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നില്ല. ആന്ധ്രയിൽ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിം​ഗ്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടിയത്.