ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യദിനം നാമനിർദ്ദേശ പത്രിക സർപ്പിച്ചത് 14 പേർ

Thursday, March 28, 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരുവനന്തപുരത്ത് 4, കൊല്ലത്ത് 3 , മാവേലിക്കരയില്‍ 1, കോട്ടയത്ത് 1, എറണാകുളത്ത 1, തൃശ്ശൂര്‍ 1, കോഴിക്കോട് 1, കാസര്‍ഗോഡ് 2, എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസര്‍കോട് ഒരാള്‍ മൂന്നു പത്രികയും സമര്‍പ്പിച്ചു.  ഏപ്രിൽ 26നാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.