ലോക കേരളസഭ ചർച്ചകളും കമ്മിറ്റി രൂപീകരണവും മാത്രമെന്ന് ആക്ഷേപം; ആരോപണങ്ങൾക്ക് മറുപടി നൽകാതെ സംഘാടകർ

Jaihind Webdesk
Wednesday, February 6, 2019

Loka-Kerala-Sabha

ലോക കേരളസഭയുടെ പ്രഥമ സമ്മേളനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവാസി വിഷയങ്ങളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം.

ഫെബ്രുവരി രണ്ടാം വാരത്തിൽ ദുബായിൽ നടക്കുന്ന ലോക കേരളസഭയുടെ മിഡിൽ ഈസ്റ്റ് മേഖലാ സമ്മേളനം സംബന്ധിച്ച വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സംഘാടകർക്ക് കഴിഞ്ഞില്ല. അതേസമയം, ഒരു വർഷമായി ചർച്ചകളും കമ്മിറ്റി രൂപീകരണവും മാത്രമാണ് നടന്നതെന്നും, ആക്ഷേപം ഉയരുന്നു.