കൊവിഡ് കാലത്ത് ഡൽഹി കേരള ഹൗസിൽ ധൂർത്ത്; ഉദ്യോഗസ്ഥർക്ക് അത്താഴ വിരുന്നൊരുക്കി; വിരുന്നൊരുക്കിയത് വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനായി പണമില്ലെന്നു പറഞ്ഞ സര്‍ക്കാര്‍| VIDEO

Jaihind News Bureau
Sunday, May 24, 2020

 

കൊവിഡ് കാലത്ത് ഡൽഹി കേരള ഹൗസിൽ ധൂർത്ത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അത്താഴ വിരുന്നൊരുക്കി.  റസിഡന്‍റ് കമ്മീഷണർ ഉൾപ്പെടെ 50 ഓളം ജീവനക്കാർ അത്താഴ വിരുന്നിൽ പങ്കെടുത്തു. ബുധനാഴ്ച ഡൽഹിയിൽനിന്നു പുറപ്പെട്ട ശ്രമിക് തീവണ്ടിയുടെ ഒരുക്കങ്ങളിൽ പങ്കെടുത്തവരുടെ ഒത്തുചേരലെന്ന നിലയ്ക്കാണ് കേരള ഹൗസിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിരുന്ന് ഒരുക്കിയത്. ഡൽഹിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് എടുത്ത് നൽകാൻ പണമില്ലെന്ന് പറഞ്ഞ സർക്കാരാണ് കേരള ഹൗസിൽ അത്താഴ വിരുന്ന് ഒരുക്കിയത്.

അതേസമയം ബുധനാഴ്ച ഡൽഹിയിൽ നിന്നും പുറപ്പെട്ട ശ്രമിക് തീവണ്ടിയുടെ ഒരുക്കങ്ങളിൽ പങ്കെടുത്തവരുടെ ഒത്തുചേരലെന്ന നിലയ്ക്കാണ് അത്താഴ വിരുന്ന് ഒരുക്കിയതെന്നാണ് വിശദീകരണം. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ സർക്കാർ സംവിധാനങ്ങൾ തന്നെ ലംഘിക്കുന്ന സാഹചര്യമാണ് ഡൽഹിയിൽ ഉണ്ടായത്. വിവാഹ ചടങ്ങുകളിൽ പോലും 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുവദിക്കുന്നുള്ളൂ. കൊവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച റസിഡന്‍റ് കമ്മീഷണര്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കെ മുരളീധരൻ എം പി ആവശ്യപ്പെട്ടു.

ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികൾ നഴ്സുമാർ ഉൾപ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കുന്നത്തിൽ വലിയ വീഴ്ചയാണ് കേരള ഹൗസ്‌ വരുത്തിയത്. ഇവർക്ക് സൗജന്യ യാത്ര ഒരുക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ അതിന് പണമില്ല എന്ന് പറഞ്ഞ കേരള ഹൗസാണ് ഇപ്പോൾ അത്താഴ വിരുന്ന് നടത്തിയത്. അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവരുടെ യാത്രക്ക് പണം ആരിൽ നിന്നും സ്വീകരിക്കേണ്ട എന്നും സർക്കാർ നിലപാട് എടുത്തിരുന്നു. കൊവിഡ് സമയത്ത്‌ നഴ്സുമാർക്ക് താമസ സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ ജീവനക്കാർ എത്തുന്നില്ല, കാന്‍റീന്‍ പ്രവർത്തിക്കുന്നില്ല എന്നായിരുന്നു റസിഡന്‍റ് കമ്മീഷണറുടെ വിശദീകരണം.

https://www.facebook.com/JaihindNewsChannel/videos/613293639282201