സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍ ; നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഇളവുകള്‍. തുണിക്കടകളും ജൂവലറികളും തുറക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും സമ്പൂര്‍ണ അടച്ചിടല്‍. തുറക്കുന്ന സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താന്‍ കര്‍ശന നിരീക്ഷണമുണ്ടാകും.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷ‍നറി, ജ്വല്ലറി, പാദ‍രക്ഷകളുടെ ഷോറൂം, തുണിക്കടകൾ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ, പുസ്തക‍ക്കടകൾ തുടങ്ങിയവ ഇന്നു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കും. മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകൾ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ ഇന്നു തുറക്കാം. രാവിലെ 7 മണി മുതൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം.

നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണങ്ങളാകും സംസ്ഥാനത്ത് ഉണ്ടാകുക. കൂടുതൽ പൊലീസിനെ പരിശോധനയ്ക്കായി നിയോഗിക്കും.  കെഎസ്ആർടിസി ദീർഘദൂര സർവീസുകളും ഉണ്ടാകില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളിൽ പാഴ്സൽ അനുവദിക്കില്ലെങ്കിലും ഹോം‍ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അവശ്യമേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.