സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; സ്കൂളുകള്‍ പൂർണ്ണമായും അടയ്ക്കും

Jaihind Webdesk
Thursday, January 20, 2022

തിരുവനന്തപുരം : കൊവിഡ് തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. ജനുവരി 23, 30 ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

അതേസമയം രാത്രികാല നിയന്ത്രണം ഉണ്ടാവില്ല. മാളുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമില്ല. നാളെ മുതല്‍ സ്കൂളുകള്‍ പൂർണ്ണമായും അടയ്ക്കും. 10, 11, 12 ക്ലാസുകളും ഓണ്‍ലൈനായിട്ടായിരിക്കും നടക്കുക. വിവാഹ, മരണ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.