ലോക്ഡൗണ്‍: ആലപ്പുഴയില്‍ ചികിത്സയും ഭക്ഷണവും ലഭിക്കാതെ ഒരാൾ മരിച്ചു; ആരോഗ്യ വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും ഗുരുതര വീഴ്ച

Jaihind News Bureau
Tuesday, March 31, 2020

ആലപ്പുഴ: ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണവും ചികിത്സയും ലഭിക്കാതെ ആലപ്പുഴയില്‍ ഒരാള്‍ മരിച്ചു. കായംകുളം  പത്തിയൂര്‍ പാറയ്ക്കാട്ടു പടീറ്റതിൽ രഘുനാഥനാണ് മരിച്ചത്. ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.  ആരോഗ്യ വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും  ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം.

രഘുനാഥന്‍റെ ബന്ധു കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റും ഭക്ഷണ വിതരണ ചുമതലക്കാരിലൊരാളുമായ ഷാജഹാനെ വിളിക്കുകയും അദ്ദേഹിന് ഭക്ഷണം എത്തിച്ചുനല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. രഘുനാഥനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രഘുനാഥനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.

വിവരം ഉടന്‍ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഗൗരവപൂർണമായ സമീപനമല്ല ഉണ്ടായതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.